വളാഞ്ചേരി മരമില്ലില്‍ തീപ്പിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്ടംവളാഞ്ചേരി: വട്ടപ്പാറയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സോമില്ലിന് തീപ്പിടിച്ചു. മര ഉരുപ്പടികള്‍ പൂര്‍ണമായും കത്തി നശിച്ചു. ഞായറാഴ്ച രാത്രി 12 ഓടെയാണ് വളാഞ്ചേരി സിഐ ഓഫിസിനു എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന മാരാത്ത് വുഡ് ഇന്‍ഡസ്ട്രീസിന് പിന്‍ ഭാഗത്ത് തീ ആളിപ്പടരുന്നത് വളാഞ്ചേരി സിഐ കെ എം സുലൈമാന്റെ ശ്രദ്ധയില്‍പ്പെട്ടത്. വളാഞ്ചേരി പോലിസും നാട്ടുകാരും എത്തിയപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, കുന്ദംകുളം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നു അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മോട്ടോറുകളും കത്തി നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നത്.

RELATED STORIES

Share it
Top