വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീഗ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കി

വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിക്കൊരുങ്ങുന്നുലീഗ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിവളാഞ്ചേരി: നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ഷാഹിന രാജി സന്നദ്ധത അറിയിച്ച് മുസ്്‌ലിംലീഗ് നഗരസഭാ കമ്മിറ്റിക്ക് കത്ത് നല്‍കി. നഗരസഭയിലെ 28-ാം ഡിവിഷന്‍ മീമ്പാറയില്‍ നിന്നാണ് ഷാഹിന തിരഞ്ഞെടുക്കപ്പെട്ടത്. മുസ്്‌ലിംലീഗ് പാര്‍ട്ടിയുമായി വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നതിനെ തുടര്‍ന്ന് പാര്‍ട്ടി താക്കീത് നല്‍കിയത്. സ്വന്തം ഡിവിഷനില്‍ തന്നെയുള്ള വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ മുന്നോട്ട് പോയപ്പോഴാണു പാര്‍ട്ടി താക്കീത് നല്‍കിയത്. എന്നാല്‍ ഭരണ കക്ഷിയിലെ ചില മെമ്പര്‍മാരുടെ സഹകരണമില്ലായ്മയാണു രാജിവെക്കുന്നതെന്നാണു ഷാഹിന പറയുന്നത്. മെംബര്‍ സ്ഥാനവും രാജിവെക്കുമെന്ന് ഷാഹിന പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. നഗരസഭ ലീഗ് കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്ന് രാജി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായി നഗരസഭയില്‍ രാജിസമര്‍പ്പിച്ചിട്ടില്ല. ഇന്ന് രാജിസമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. 33 അംഗ ഭരണ സമിതിയില്‍ ലീഗ്-14, കോണ്‍ഗ്രസ്- ആറ്, വെല്‍ഫയര്‍ പാര്‍ട്ടി - ഒന്ന്, എല്‍ഡിഎഫിന് 12 മെംബര്‍മാരാണുള്ളത്. മെംബര്‍ സ്ഥാനം രാജിവെച്ചാല്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 164 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഹിന വിജയിച്ചിരുന്നത്. വളാഞ്ചേരിയിലെ ഗതാഗത കുരുക്ക്, മാലിന്യ പ്രശ്‌നം എന്നിവക്ക് യാതൊരു പരിഹാരവും കാണാന്‍ നഗരസഭക്കായിട്ടില്ല.RELATED STORIES

Share it
Top