വളര്‍ത്തുനായയുടെ കടിയേറ്റ് സ്ത്രീ മരിച്ചുകല്‍പ്പറ്റ :  തൊഴിലുറപ്പു ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ മറ്റൊരാളുടെ വളര്‍ത്തുനായ കടിച്ചു കൊന്നു.  വൈത്തിരി അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന രാജമ്മയാണ് റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴാണ് ഇവരുടെയും കൂടെയുണ്ടായിരുന്നവരുടെയും നേര്‍ക്ക് നായ ചാടിവീണത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും രാജമ്മയെ നായ കടിച്ചു കീറി. ഗുരുതരമായ പരിക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top