വളയത്ത് വീടിനു നേരെ ബോംബേറ് : സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഢശ്രമംനാദാപുരം: കുറുവന്തേരി വളയം റോഡില്‍ തുവരേട്ടില്‍ മുക്കില്‍ വീടിന് നേരെ ബോംബേറ്. സിപിഎം അനുഭാവി മാരാംവീട്ടില്‍ കുമാരന്റെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെ ബോംബേറുണ്ടായത്. വീട്ട് പടിക്കല്‍ വീണ സ്റ്റീല്‍ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഭവം നടക്കുമ്പോള്‍ കുമാരനും ഭാര്യ ചന്ദ്രിയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വീടിന്റെ കോണ്‍ക്രീറ്റ് തറയ്ക്ക് കേട് പാടുകള്‍ സംഭവിച്ചു. വളയം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഡശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാത്രികാലങ്ങളില്‍ ബൈക്കിലും മറ്റുമെത്തി റോഡില്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് സംഘര്‍ഷത്തിന് ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. മേഖലയില്‍ പോലിസ് നടപടി ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.

RELATED STORIES

Share it
Top