വളയത്ത് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ് കണ്ടെത്തി

നാദാപുരം: വളയം ചുഴലി റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. വളയം പഞ്ചായത്ത് ഓഫിസിന് മുമ്പിലെ പറമ്പിലാണ് ബുധനാഴ്ച്ച ഉച്ചയോടെ സ്റ്റീല്‍ ബോംബ് കണ്ടത്. പറമ്പില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാളികളാണ് ബോംബ് കണ്ടത് .തുടര്‍ന്ന് വളയം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
വളയം എസ്‌ഐ പി എല്‍ ബിനുലാല്‍, ബോംബ് സ്‌ക്വാഡ് എഎസ്‌ഐ എം എം ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയില്‍ നിര്‍വ്വീര്യമാക്കി.
കണ്ടെടുത്ത ബോംബ് പുതിയിതും ഉഗ്രശേഷിയുള്ളതുമാണെന്ന് പോലിസ് പറഞ്ഞു.മോട്ടോര്‍ ബൈക്കിലോ മറ്റോ ബോംബുമായി പോകുന്നതിനിടയില്‍ പോലിസ് പട്രോളിംഗിനിടയില്‍ റോഡില്‍ നിന്ന് പറമ്പിലേക്ക് എറിഞ്ഞതാവാനാണ് സാധ്യതയെന്ന് പോലിസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് വളയത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ എറിഞ്ഞത് ബുധനാഴ്ച കണ്ടെത്തിയ ബോംബുമായി സാമ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top