വല്ലറിയില്‍ വ്യാജ വിവാഹമോതിരങ്ങള്‍ വില്‍പന നടത്തുന്ന രണ്ടംഗസംഘം പിടിയില്‍

ജ്കാസര്‍കോട്: നഗരത്തിലെ ഒരു ജ്വല്ലറിയില്‍ വ്യാജ വിവാഹമോതിരം വില്‍ക്കാനെത്തിയ യുവാവിനെ ജ്വല്ലറി ജീവനക്കാര്‍ പിടികൂടി. അന്വേഷിക്കുന്നതിനിടയില്‍ രണ്ടാമനെ പോലിസും പിടികൂടി. മോതിരം നിര്‍മിക്കുന്നയാളെ പോലിസ് തിരയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. എംജി റോഡിലെ പൊവ്വല്‍ സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നാല് ദിവസം മുമ്പ് കാഞ്ഞങ്ങാട് താമസിക്കുന്ന രഞ്ചീസാണ് അഞ്ചു ഗ്രാമിന്റെ മോതിരം വില്‍ക്കാനെത്തിയത്. ഈ സമയം ജ്വല്ലറിയില്‍ ജീവനക്കാരനാണ് ഉണ്ടായിരുന്നത്. മോതിരം വാങ്ങി ഉരസി നോക്കി 14500 രുപ നല്‍കുകയായിരുന്നു.
പിന്നീട് ഉരുക്കിയപ്പോഴാണ് വ്യാജമോതിരമാണെന്ന് മനസിലായത്. വിവരം മറ്റു ജ്വല്ലറിക്കാരെ അറിയിച്ചു. കഴിഞ്ഞ ദിവസം എംജി റോഡിലെ മറ്റൊരു ജ്വല്ലറിയില്‍ സമാന രീതിയില്‍ ഒരു യുവാവ് മോതിരം വില്‍ക്കാന്‍ എത്തി. വിശദമായി പരിശോധിച്ചപ്പോള്‍ വ്യാജനാണെന്ന് കണ്ടെത്തി. ഉടമ ഉടന്‍ യുവാവിനെ പിടികൂടാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്തുടര്‍ന്നു പിടികൂടി പോലിസില്‍ ഏല്‍പിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുണ്ടംകുഴിയിലെ മണികണ്ഠനാണ് വ്യാജ വിവാഹമോതിരം ഉണ്ടാക്കി വിതരണം ചെയ്യുന്നതെന്ന് മൊഴി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top