വല്ലപ്പുഴ ചൂരക്കോട് കോളനി വീടുകള്‍ അപകടാവസ്ഥയില്‍എം.വി വീരാവുണ്ണി

പട്ടാമ്പി: വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് ലക്ഷം വീട് കോളനി യില്‍ ഇരുപതോളം കുടുംബങ്ങള്‍ അപകടാവസ്ഥയിലായതായി പരാതി. പഞ്ചായത്തിലെ 12, 15 വാര്‍ഡുകളില്‍ പെട്ടതാണ് ചൂരക്കോട് ലക്ഷം വീട് കോളനി.  മഴയെത്തുന്നതോടെ ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതി യിലാണ് പല വീടുകളും ഇപ്പാഴുള്ളത്. പല വീടുകളും ചുമര്‍ വിണ്ടുകീറിയും മേല്‍ക്കൂര പൊട്ടി പൊളിഞ്ഞതുമായ അതി ദയനീയമായ അവസ്ഥയിലാണ്. തകര്‍ന്ന ഭാഗങ്ങളില്‍ പഌസ്റ്റിക് ഷീററുകള്‍ കൊണ്ട് കെട്ടിമറച്ചാണ് പല കുടുംബങ്ങളും  മഴയില്‍ നിന്നും രക്ഷ നേടുന്നത്. ഇഴ ജന്തുക്കളുടെ ഭീഷണിയും നില നില്‍ക്കുന്നു.1969 ല്‍ സി. പി. ഐയിലെ എം. എന്‍. ഗോവിന്ദന്‍ നായര്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി യായിരിക്കെ ആരംഭിച്ച ലക്ഷം വീട് പദ്ധതിയില്‍ പെട്ടതാണ് ഈ ഹൗസിങ്ങ് കോളനി. അന്ന് ജീവിച്ചിരുന്ന വര്‍ പലരും കൈമാററം ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ താമസിക്കുന്ന വരുടെ കൈവശത്തിലെത്തിയത്. നിര്‍മ്മാണ വേളയില്‍ എല്ലാം ഇരട്ട വീടുകളായിരുന്നെങ്കിലും ഇപ്പോള്‍ പലതും ഒററ വീടുകളായി രൂപാന്തരം സംഭവിച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ചില അററകുററ പണികള്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് കാര്യമായ  ഒരു പരിപാലന പ്രവര്‍ത്തിയും നടന്നില്ല. അത്‌കൊണ്ട് തന്നെ പല വീടുകളും നിലവില്‍ ശോച്യാവസ്ഥ യിലാണ്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് വിവിധ പദ്ധതികളില്‍ ഉള്‍പെടുത്തി പട്ടിക ജാതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരുലക്ഷം രൂപയും പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്ക് 75000 രൂപയും വീടിന്റെ അററ കുററ പണികള്‍ ക്കായി അനുവദിച്ചിരൂന്നു. എന്നാല്‍ തുക കുറവാണെന്നും എ. എ. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കോളനിയിലെ താമസക്കാര്‍ അന്നനുവദിച്ച തുക കൈപ്പററിയില്ലെന്നും പൊതു പ്രവര്‍ത്തകനായ ഹംസ ആനക്കോടന്‍ തേജസിനോട് പറഞ്ഞു.അതേ സമയം നിലവിലുള്ള വീടൂകക്ക് അത്രയും തുക അററകുററ പണികള്‍ ക്ക് അനുവദിക്കാന്‍ നിയമപ്രകാരം സാദ്ധ്യമല്ലാത്തതിനാല്‍ ആ ഉദ്യമം വിജയിച്ചില്ല. മഴ ശക്തിയാര്‍ജിക്കുന്നതിന് മുമ്പ് ഈ വീടുകളുടെ അററകുററ പണി പൂര്‍ത്തിയാക്കി വാസയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. പട്ടാമ്പി താലൂക്ക് വികസന സമിതിയില്‍ ചൂരക്കോട് കോളനിയുടെ ശോച്യാവസ്ഥ യെ സംബന്ധിച്ച് പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദ വിലാസിനി പരാതി ഉന്നയിക്കാറുണ്ടെങ്കിലൂം ഇത് വരെ ഒരു നടപടിയും ഉണ്ടായില്ല. ദാരിദ്ര്യ രേഖക്ക് താഴെ ആയത് കൊണ്ട് സ്വന്തം നിലക്ക് പണം മുടക്കി പണിയാനോ അതല്ലെങ്കില്‍ ഉദ്യോഗസ്ഥരെയോ ജനപ്രതിനിധികളെയോ  സ്വാധീനിക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ മഴക്കാലത്ത് ഇവിടെയുള്ള ഒരൂ വീട് നിലംപൊത്തി യിരുന്നു.സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഈ ലക്ഷം വീട് കോളനിയിലെ ദുരിതാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് പ്രദേശ വാസികളൂടെ ആവശ്യം.

RELATED STORIES

Share it
Top