വലിയപറമ്പ് ഭൂമി കൈയേറ്റം: നിരാഹാരസമരം നടത്തി

തൃക്കരിപ്പൂര്‍: വലിയപറമ്പ് പഞ്ചായത്തിലേ തെക്കന്‍ തീരത്ത് റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍നടക്കുന്ന ഭൂമി കൈയേറ്റത്തിനെതിരേയുള്ള സമരം ശക്തമായി. ഗ്രാമവാസികളുടെ സൈ്വരജീവിതം കെടുത്തുന്ന തരത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറം വികസന സമിതി നേതൃത്വത്തില്‍ വലിയപറമ്പ് വില്ലേജ് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തി. രാവിലെ മുതല്‍ വൈകിട്ട് വരേ നടന്ന സമരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സീക്ക് ഡയറക്ടറുമായ ടി പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
ടി കെ പി മുഹമ്മദ് കുഞ്ഞി, എ കെ വി രാജീവന്‍, കെ മനോഹരന്‍, എം വിജയന്‍, കെ സജിത, പി പൊന്നമ്മ സംസാരിച്ചു. വൈകിട്ട് നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് മുന്‍ അംഗം കുളങ്ങര രാമന്‍ നാരങ്ങാനീര് നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു. ടി കെ കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. പ്രകടനമായെത്തിയാണ് നാട്ടുകാര്‍ നിരാഹാര സമരം നടത്തിയത്.

RELATED STORIES

Share it
Top