വലിയതുരുത്ത് പാടശേഖരം മടവീഴ്ച; നടപടികള്‍ വേഗത്തിലാക്കുമെന്ന് കലക്ടര്‍

ആലപ്പുഴ: കൈനകരി വടക്ക് വില്ലേജിലെ വലിയതുരുത്ത് പാടശേഖരത്തെ മടവീഴ്ചമൂലം ദുരതത്തിലായ കുടുംബങ്ങളെ ജില്ലാ കലക്ടര്‍ എസ് സുഹാസ് സന്ദര്‍ശിച്ചു. മടവീഴ്ചയെതുടര്‍ന്ന് 250 കുടുംബങ്ങളാണ് ഇവിടെ ദുരിതത്തിലായിട്ടുള്ളത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം.
അഞ്ചുകോടിയുടെ എസ്റ്റിമേറ്റ് ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പ്രതിഷേധത്തിലായിരുന്ന തദ്ദേശ വാസികള്‍ക്ക് ഉറപ്പ് നല്‍കി. ക്യാംപുകളുടെ പ്രവര്‍ത്തനം തുടരണം.  മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട്  റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  അനുമതി ലഭിച്ചാല്‍ പണി തുടങ്ങാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു.  നിയമപരമായി ദുരിതബാധിതര്‍ക്ക് പണം കൊടുക്കാന്‍ പറ്റുമോ എന്ന് അന്വേഷിക്കും. അരിക് ഭിത്തി നിര്‍മിക്കും. ബജറ്റില്‍ നാലുകോടി തുക വകയിരുത്തിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് മാനദണ്ഡപ്രകാരം നഷ്ടപ്പെട്ട തുക നല്‍കും.
ദുരന്തനിവാരണഅതോറിറ്റിയുമായി ഇക്കാര്യം ആലോചിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ ബീനാനടേശ്, കുട്ടനാട് തഹസില്‍ദാര്‍ ആന്റണി സ്‌കറിയ, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും കലക്ടറോടോപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top