വറ്റിവരണ്ട പയസ്വിനി പുഴയില്‍ നീരൊഴുക്ക് കൂടി

ബോവിക്കാനം: കടുത്ത വേനല്‍ചൂടില്‍ വറ്റിവരണ്ട പയസ്വിനി പുഴയില്‍ നീരൊഴുക്ക്. കര്‍ണാടകയിലും പരിസരങ്ങളിലും ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചത്.
ഏതാനും ദിവസം മുമ്പ് വരെ കാനത്തൂര്‍ നെയ്യങ്കയം ഭാഗംമുതലുള്ള സ്ഥലങ്ങളില്‍ പുഴ വറ്റിവരണ്ട നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് കര്‍ണാടകയില്‍ പെയ്ത മഴയുടെ വെള്ളം പുഴയില്‍ ഒലിച്ചെത്തിയത്. കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന് ആവശ്യമായ ശുദ്ധജലം നല്‍കുന്നത് പയസ്വിനി പുഴയാണ്.
എന്നാല്‍ വേനല്‍കാലങ്ങളില്‍ ഉപ്പുകയറുന്നതോടെ കാ സര്‍കോട് നഗരസഭ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുകലര്‍ന്ന ജലമായിരുന്നു. പുഴയില്‍ നീരൊഴുക്ക് കൂടിയതോടെ ഇപ്രാവശ്യം ഉപ്പുവെള്ളം കുടിക്കേണ്ടിവരില്ലെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.

RELATED STORIES

Share it
Top