വര്‍ധിച്ചുവരുന്ന മോഷണം; മൊറയൂരില്‍ വ്യാപാരികള്‍ കാവലിരിക്കും

മൊറയൂര്‍: മൊറയൂര്‍ അങ്ങാടി കേന്ദ്രീകരിച്ചു വര്‍ധിച്ചു വരുന്ന മോഷണങ്ങളെ പ്രതിരോധിക്കാന്‍ രാത്രികാല ജനകീയ പട്രോളിങ്— നടത്താന്‍ മൊറയൂരില്‍ നടന്ന ബഹുജന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം  നടന്ന ജനകീയ കണ്‍വെന്‍ഷന്‍ കൊണ്ടോട്ടി സിഐ ഹനീഫ ഉദ്—ഘാടനം ചെയ്തു. പോലിസിന്റെ സഹായത്തോടെയാവും രാത്രി പ്രദേശത്ത് ജനകീയ പങ്കാളിത്തത്തോടെ പട്രോളിങ് നടത്തുക.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തു മൂന്ന് കടകളില്‍ മോഷണം നടന്നിരുന്നു. ആദ്യം നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടു ചില സൂചനകള്‍ ലഭിച്ചതായാണ് പോലിസ് നല്‍കുന്ന വിവരം. മൊറയൂര്‍ പാലിയേറ്റിവ് ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ വാര്‍ഡ് മെംബര്‍ മണ്ണിശ്ശേരി മുജീബ്,എം കമ്മദ്, അസൈനാര്‍, ഇര്‍ഷാദ് മൊറയൂര്‍, ഹാറൂണ്‍ സക്കറിയ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് സി ടി അലവിക്കുട്ടി, എന്‍ കെ ഇബ്രാഹീം, ഫഹദ് സംസാരിച്ചു.

RELATED STORIES

Share it
Top