വര്‍ണ വൈവിധ്യങ്ങളോടെ നവയുഗ കലാസന്ധ്യ അരങ്ങേറിദമ്മാം: സംഗീതവും നൃത്തവും ദൃശ്യാവിഷ്‌കാരങ്ങളുമായി വൈവിധ്യങ്ങളോടെ നവയുഗം സാംസ്‌കാരിക വേദിയുടെ കലാസന്ധ്യ അരങ്ങേറി. ഗായിക ശബാന അന്‍ഷാദിന്റെ നേതൃത്വത്തില്‍ ലിജിന്‍, നിസാര്‍ ആലപ്പുഴ, സഹീര്‍ഷാ, ജിന്‍ഷ ഹരിദാസ്, നിവേദിത് രാജേഷ്, ആമിന ഷാഹിദ്, ദിലീപ്, സുബ്രഹ്മണ്യന്‍, ഫാറൂഖ് ബന്തര്‍, അലീന കലാം ഗാനങ്ങളാലപിച്ചു. കൃതിമുഖ, വരലക്ഷ്മി നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാരുടെ നൃത്ത-നൃത്യങ്ങള്‍ ആസ്വാദകരുടെ മനംകവര്‍ന്നു. കുളിര്‍ ഷമീര്‍, നഹാസ്, അഹമ്മദ് യസീം, മാളവിക ഗോപകുമാര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി, ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, എം എം നയീം, ഷാജി മതിലകം, ഹനീഫ, ഷിബുകുമാര്‍ ആശംസകള്‍ നേര്‍ന്നു. ശരണ്യ റിന്‍രാജ്, ശബാന അന്‍ഷാദ്, സരിത നിതിന്‍, ശില്‍പ നൈസില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നവയുഗം കേന്ദ്ര നേതാക്കളായ ബെന്‍സി മോഹന്‍ ജി, എം എ വാഹിദ് കാര്യറ, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, അരുണ്‍ നൂറനാട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, മഞ്ജു മണിക്കുട്ടന്‍, ഗോപകുമാര്‍, വിജീഷ്, പദ്മനാഭന്‍ മണിക്കുട്ടന്‍, ബിനു കുഞ്ഞു, സനു മഠത്തില്‍, നിസാം കൊല്ലം, മിനി ഷാജി, ഷീബ സാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദാസന്‍ രാഘവന്‍, ഉണ്ണി പൂച്ചെടിയില്‍, ബിജു വര്‍ക്കി, സുമി ശ്രീലാല്‍, അടൂര്‍ ഷാജി, അനീഷ കലാം, ശ്രീലാല്‍, അന്‍വര്‍ ആലപ്പുഴ, ഉണ്ണി മാധവന്‍, അബ്ദുല്‍ ലത്തീഫ്, സുശീല്‍ കുമാര്‍, രതീഷ് രാമചന്ദ്രന്‍, തമ്പാന്‍ നടരാജന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top