വര്‍ണാന്ധത: 16 സിഐഎസ്എഫുകാരെ പിരിച്ചുവിട്ട

നടപടി കോടതി ശരിവച്ചുന്യൂഡല്‍ഹി: വര്‍ണാന്ധത ബാധിച്ച 16 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട നടപടി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാനായി അധികാരികള്‍ നിര്‍ദേശിക്കുന്ന മെഡിക്കല്‍ ചട്ടങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ ഹിമ ഖോഹ്‌ലി, രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വര്‍ണാന്ധത ബാധിച്ചവര്‍ കേന്ദ്ര സായുധ പോലിസ് സേന (സിഐപിഎഫ്), അസം റൈഫിള്‍സ് എന്നീ സേനകളിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2013ലെ നയനിര്‍ദേശങ്ങളില്‍ യാതൊരുവിധ സംശയത്തിനും ഇടമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ തങ്ങളെ സേനയില്‍ നിന്നു പുറത്താക്കിയ ഉത്തരവിനെതിരേ 16 സിഐഎസ്എഫ് ഭടന്‍മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യ പരിശോധനയില്‍ തങ്ങള്‍ യോഗ്യരാണെന്നറിഞ്ഞിട്ടും തങ്ങളെ പുറത്താക്കിയത് അന്യായമാണെന്ന് ഹരജിക്കാര്‍ വാദിച്ചു.

RELATED STORIES

Share it
Top