വര്‍ണരാജി തീര്‍ത്ത് ഗ്രൂപ്പ് ഷോ

കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട്് ഗ്യാലറിയില്‍ ഗ്രൂപ്പ് ഷോ എന്ന പേരില്‍ പോസ്റ്റര്‍, ചിത്ര, ഫോട്ടോ ചിത്രപ്രദര്‍ശനം തുടങ്ങി. ചിത്രകാരനും ആക്ടിവിസ്റ്റുമായ ഷാജി അപ്പുക്കുട്ടനാണ് പ്രദര്‍ശനം ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും എഴുത്തുകാരിയും ഡയറക്ടറുമായ ഐ ജി മിനി യുടെ പോസ്റ്ററുകളാണ് പ്രദര്‍ശനത്തില്‍ ശ്രദ്ധേയം. തന്റെ എല്ലാ മേഖലകളിലുമുള്ള കഴിവുകള്‍ വെളിവാക്കുന്നവയാണ് മിനിയുടെ പോസ്റ്ററുകള്‍.
ഇത്തരം പോസ്റ്ററുകളുടെ പ്രദര്‍ശനം പതിവുകാഴ്ചകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ാെയിലാണ്ടി ആയുര്‍വേദ മര്‍മ്മ ചികില്‍സാ കേന്ദ്രത്തിന്റെ മാനേജരായ ഷാജി നാരായണന്റെ ശില്‍പങ്ങളാണ് പ്രദര്‍ശനത്തിന്റെ മറ്റൊരുആകര്‍ഷണം. നാളികേരത്തിന്റേയും പ്രകൃതിയില്‍ നിന്നും ലഭ്യമാവുന്ന മറ്റു വസ്തുക്കള്‍കൊണ്ടും നിര്‍മിച്ച ഈ ശില്‍പങ്ങള്‍ അവയുടെ രൂപ ഭംഗികൊണ്ട് ശ്രദ്ധേയമാണ്. പുഷ്പ സി എം ബാലുശ്ശേരിയുടെ ടെറാകോട്ട പെയിന്റിങ് അവയുടെ സവിശേഷതകൊണ്ട് പ്രദര്‍ശനത്തിന്റെ മാറ്റു കൂട്ടുന്നു.
ഇതോടൊപ്പം സി കെ സുനില്‍കുമാര്‍ പകര്‍ത്തിയ അപൂര്‍വ പടങ്ങളുടെ പ്രദര്‍ശനവും ഗ്രൂപ്പ് ഷോയുടെ ഭാഗമായുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കഥകളി കലാകാരന്‍ കലാമണ്ഡലം കേശവന്‍ നമ്പൂതിരി, തുള്ളല്‍ കലാകാരന്‍ ഗുരു കലാമണ്ഡലം പീറ്റക്കണ്ടി, രത്്‌നാകരന്‍ കോഴിക്കോട്, ഇ സുരേഷ്, പി സി രാധാകൃഷ്ണന്‍, ആര്‍ടിസ്റ്റ് ശൈലജ കുന്നോത്ത്, സുഗീഷ് കൂട്ടാലിട സംസാരിച്ചു. ഗ്രൂപ്പ് ഷോ 8ന് സമാപിക്കും.

RELATED STORIES

Share it
Top