വര്‍ണക്കാഴ്ചകളൊരുക്കി മാങ്ങോട് പൂരം

ചെര്‍പ്പുളശ്ശേരി: കൂട്ടിയെഴുന്നള്ളിപ്പും വര്‍ണകാഴ്ചകളുമായി മാങ്ങോട് ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. വൈകീട്ട് മാങ്ങോട്, വീരമംഗലം, ചമ്മന്നൂര്‍, വെള്ളിനേഴി ദേശങ്ങളില്‍ നിന്നുള്ള കുതിര, കുമ്മാട്ടി വേലകള്‍ ക്ഷേത്രത്തിലെത്തിയതോടെയാണ് പകല്‍പ്പൂര ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് ആന പൂരങ്ങള്‍ ക്ഷേത്രത്തിലെത്തി അണിനിരന്നു. പഞ്ചവാദ്യത്തിന്റേയും, പാണ്ടിമേളത്തിന്റേയും അകമ്പടിയില്‍ മുപ്പതോളം ഗജവീരന്‍മാര്‍ കൂട്ടിയെഴുന്നള്ളിപ്പും നടന്നു.
തുടര്‍ന്ന് ക്രമപ്രകാരം ആനകള്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയതോടെ പകല്‍പൂരം സമാപിച്ചു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി അണ്ടലാടി മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.രാവിലെ നടന്ന കാഴ്ചശീവേലിക്ക് ചെര്‍പ്പുളശ്ശേരി ശിവന്‍ നയിച്ച പഞ്ചവാദ്യവും ഉണ്ടായി.

RELATED STORIES

Share it
Top