വര്‍ഗീയ സംഘര്‍ഷം : ബന്‍സ്വാരയില്‍ അനിശ്ചിതകാല കര്‍ഫ്യൂജയ്പൂര്‍: വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോട്‌വാലി പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ നാലിടങ്ങളിലാണ് കര്‍ഫ്യൂ. കലികമാത മേഖലയിലെ തര്‍ക്കത്തിലുള്ള മതകേന്ദ്രത്തെ ചൊല്ലിയാണ് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തത്. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ചു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. വ്യാപകമായ അക്രമം നടന്നതിനെ തുടര്‍ന്നാണ് വന്‍തോതില്‍ പോലിസിനെ വിന്യസിച്ചത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top