വര്‍ഗീയ വിദ്വേഷ പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റില്‍

മംഗളൂരു: സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗം നടത്തിയ കേസില്‍ പ്രതിയായ ഹിന്ദു ഐക്യ വേദി കാസര്‍കോട് ജില്ലാ സെക്രട്ടറി മഞ്ചുനാഥ ഉഡുപ്പയെ കര്‍ണാടക വിട്‌ല പോലിസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ കടമ്പയില്‍ കഴഞ്ഞ ഒന്‍പതിന് ശ്രീകൃഷ്ണ ജയന്തി ആഘോഷ ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. കടമ്പ ജുമാ മസ്ജിദ് ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഒളിവിലായിരുന്ന മഞ്ചുനാഥ കോടതിയില്‍ നിന്ന മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇയാള്‍ക്കായി കാസര്‍കോട്ടെ വിവിധ ഭാഗങ്ങളിലായി പോലിസ് അന്വേഷണം നടത്തിയിരുന്നു.

RELATED STORIES

Share it
Top