വര്‍ഗീയ പോസ്റ്റ്; യുവാവിനെതിരേ പരാതി

വാണിമേല്‍: സോഷ്യല്‍ മീഡിയയില്‍ മുസ്‌ലിംകള്‍ക്കെതിരേ അസഭ്യവര്‍ഷവും വര്‍ഗീയവികാരം ഉണ്ടാക്കുന്ന കമന്റും നടത്തിയ യുവാവിനെതിരേ പരാതി. വാണിമേല്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളാണു പരാതി നല്‍കിയത്.
വളയം പോലിസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍ക്കോട്ട് നടന്ന ആര്‍എസ്എസ് പ്രകടനത്തെപ്പറ്റി ഫേസ്ബുക്കിലിട്ട പോസ്റ്റിനുള്ള കമന്റുകളിലൊന്നായാണ് വാണിമേല്‍ നിടുംപറമ്പ് സ്വദേശിയായ നിനേഷ് കുട്ടാപ്പി അസഭ്യം ചൊരിഞ്ഞുകൊണ്ട് പ്രതികരിച്ചത്. നായിന്റെ മക്കളെ ഹിന്ദുക്കള്‍ക്കെതിരേ വന്നാല്‍ വീണ്ടും ഗുജറാത്തും മുസഫറാബാദും ആവര്‍ത്തിക്കുമെന്നും ഹിന്ദുക്കളോട് കളിച്ചാല്‍ പഴയത് മറക്കണ്ടെന്നുമാണ് പോസ്റ്റിലുള്ളത്.
സ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്ത നിനേഷ് കുട്ടാപ്പി എന്ന എക്കൗണിന്റെ ഉടമയെ കണ്ടെത്തി നടപടി സ്വീകരിക്കണ മെന്നാണു പരാതി. യൂത്ത്‌ലീഗ് പ്രസിഡന്റ് കെ പി ശിഹാബാണ് പരാതി നല്‍കിയിട്ടുള്ളത്. മംഗ്ലീഷ് ഭാഷയിലാണ് നിനേഷിന്റെ കമന്റ് ടൈപ്പ് ചെയ്തിട്ടുള്ളത്.

RELATED STORIES

Share it
Top