വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച കെ ടി ജലീലിനെതിരേ എസ്ഡിപിഐ മാര്‍ച്ച്

എടപ്പാള്‍: വാട്‌സാപ്പ് കൂട്ടായ്മയുടെ ഹര്‍ത്താലിന്റെ മറവില്‍ താനൂരിലുണ്ടായ അക്രമ സംഭവങ്ങളെ വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗപ്പെടുത്തി മന്ത്രി കെ ടി ജലീല്‍ ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നരിപ്പറമ്പിലെ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഹര്‍ത്താലില്‍ ഇരുമത വിശ്വാസികളുടേയും സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായിട്ടും ഈ സംഭവത്തില്‍ ഹൈന്ദവ വിഭാഗങ്ങളെ പ്രീതിപ്പെടുത്താനാണു മന്ത്രി ശ്രമിച്ചത്.
ഹര്‍ത്താലില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഹര്‍ത്താലിന്റെ പേരില്‍ മുസ്്‌ലിം സമുദായത്തിനെ ക്രൂശിക്കാന്‍ ശ്രമിച്ച മന്ത്രിയുടെ നടപടി ഹിന്ദു-മുസ്്‌ലിം ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഇക്കാര്യത്തില്‍ മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. തവനൂര്‍ മണ്ഡലം പ്രസിഡന്റ് മരക്കാര്‍ ഹാജി, സെക്രട്ടറി നൂറുല്‍ ഹഖ്, മുഫീദ് റഹ്്മാന്‍, അസീസ് കാലടി, ടി എ അബ്ദുല്ലക്കുട്ടി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top