വര്‍ഗീയ ധ്രുവീകരണത്തിന് പോലിസ് കൂട്ടുനില്‍ക്കരുത്: എസ്ഡിപിഐ

ഷൊര്‍ണ്ണൂര്‍: ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന വകുപ്പുകള്‍ ചുമത്തി സംഘപരിവാരത്തിന്റെ ഉപകരണങ്ങളായി പോലിസ് മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കെ കെ ഹുസൈര്‍. എസ്ഡിപിഐ ഷൊര്‍ണ്ണൂര്‍ മേഖലാ കമ്മിറ്റി ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി പോലിസ് കുറച്ച് കാലങ്ങളായി തുടരുന്ന ആര്‍എസ്എസ് വിധേയത്വം കേരളത്തിലുടനീളം പ്രകടമാവുന്നതിന്റെ ലക്ഷങ്ങളാണ് ഹര്‍ത്താലിനു ശേഷം കാണുന്നത്. ക്രമസമാധാനവും മതസൗഹാര്‍ദ്ധവും സംരക്ഷിക്കേണ്ട പോലിസ് തന്നെ വര്‍ഗീയ ധ്രുവീകരണം നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
പോലിസ് വേട്ട തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോപങ്ങള്‍ തുടരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, ജില്ലാ സെക്രിമാരായ മജീദ് കെ എ, സഹീര്‍ ബാബു, ജില്ലാ ട്രഷറര്‍ അഷ്‌റഫ് കെ പി, ടി എ റസാക്ക്, എം ഉസ്മാന്‍, അലി കെ ടി, മുജീബ് ഒ, ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ ഷരീഫ് തൃക്കടീരി, സെക്രട്ടറി മുസ്തഫ കൊളപ്പുള്ളി, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം, തൃത്താല മണ്ഡലം പ്രസിഡന്റ് എം എ ഉമ്മര്‍, ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ബാബു അമ്പലപ്പാറ, എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് സിദ്ദീഖ് ഷൊര്‍ണുര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി എം മുസ്തഫ മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top