വര്‍ഗീയ കലാപം : ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചുഅലഹാബാദ്: പത്തു വര്‍ഷം മുമ്പുള്ള വര്‍ഗീയ കലാപക്കേസില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിചാരണചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇക്കാര്യം സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചു. 2007ലെ പാര്‍ലമെന്റംഗമായിരുന്ന ആദിത്യനാഥ് ഗോരഖ്പൂരില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം ഹിന്ദു യുവാവിന്റെ കൊലപാതകത്തിനും ഹിന്ദു-മുസ്്‌ലിം വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണമായെന്നാണ് കേസ്. അറസ്റ്റ് ചെയ്യപ്പെട്ട ആദിത്യനാഥിന് കോടതി ജാമ്യം അനുവദിക്കുന്നത് വരെ 10 ദിവസം തടവില്‍ കഴിയേണ്ടിവന്നിരുന്നു. ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത പരാതിയില്‍ ആദിത്യനാഥിനെ വിചാരണ ചെയ്യാനുള്ള അനുമതി നിഷേധിച്ചുവെന്ന് ചീഫ് സെക്രട്ടറി രാഹുല്‍ ഭട്ട്‌നഗര്‍ ആണ് സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത്.

RELATED STORIES

Share it
Top