വര്‍ക്ക്‌ഷോപ്പ് ഉടമയുടെ പണവുമായി മുങ്ങിയതായി പരാതി

പയ്യോളി: വര്‍ക്ക് ഷോപ്പ് ഉടമയെ കബളിപ്പിച്ച് എഴുപത്തിയഞ്ചായിരം രൂപ തട്ടിയതായി പരാതി .ഈ മാസം അഞ്ചിന് യുവാവ് സഞ്ചരിച്ച കാറും മീന്‍ലോറിയും തമ്മില്‍ ദേശീയപാതയില്‍ തിക്കോടിക്ക് സമീപം ഇടിച്ചിരുന്നു.
സംഭവം ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍ത്തതോടെ ക്രെയിന്‍ വരുത്തി കാര്‍ വടകര വിഒ റോഡിലുള്ള ജോയ് എന്നയാളുടെ വര്‍ക്ക് ഷോപ്പില്‍ എത്തിക്കുകയായിരുന്നു. കാര്‍ വില്‍പന നടത്താന്‍ താല്‍പര്യം കാണിച്ച യുവാവ് കൂടെയുണ്ടായിരുന്ന ഭാര്യക്ക് അപകടത്തില്‍ പരിക്ക് പറ്റിയതായും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞ്പണം കൈക്കലാക്കുകയായിരുന്നു.
വര്‍ക്ക് ഷോപ്പ് ഉടമയുടെ പരാതിയില്‍ പോലിസ്‌കേസെടുത്തു. പ്രതി നിലമ്പൂര്‍ സ്വദേശി ഫിറോസ് ഖാന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ ആലപ്പുഴയിലെ സുഹൃത്ത് നല്‍കിയ ഫോര്‍ രജിസ്‌ട്രേഷന്‍ കാര്‍ വാങ്ങി മുങ്ങിയിരുന്നു .
ഈ യാത്രയില്‍ ഗോവയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടം നടന്നത്. കാറിന്റെ യഥാര്‍ഘ ഉടമ പരാതിയുമായി പയ്യോളി പോലളസിനെ സമീപിച്ചിട്ടുണ്ട്. ആള്‍മാറാട്ടം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പയ്യോളി പോലിസ് കേസെടുത്തത്.

RELATED STORIES

Share it
Top