വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിത്തം: ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു

കാട്ടാക്കട: തച്ചോട്ടുകാവ് ജങക്ഷനു സമീപം വര്‍ക്കുഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ആറ് ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെയാണു മലയം സ്വദേശി ശിവപ്രസാദിന്റെ വര്‍ക്കുഷോപ്പിനു പുറത്തുവച്ചിരുന്ന അഞ്ച് ബൈക്കുകള്‍ക്കും ഒരു സ്‌കൂട്ടറിനും തീപിടിച്ചത്. കാട്ടാക്കട അഗ്—നിശമനസേനയെത്തി തീ അണച്ചു. വാഹനങ്ങള്‍ പൂര്‍ണമായും നശിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു. വിരളടയാള വിദഗ്ധര്‍ പരിശോധന നടത്തി. മലയിന്‍കീഴ് എസ്‌ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top