വരുമാന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു ; സബ് കലക്ടര്‍ക്കും ഡിവൈഎസ്പിക്കും നോട്ടിസ്‌കാഞ്ഞങ്ങാട്: വരുമാന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സബ്കലക്ടറായിരുന്ന മൃണ്‍മയിജോഷി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ രവികുമാര്‍, ബേളൂര്‍ വില്ലേജ് ഓഫിസര്‍ കെ രാഘവന്‍, വിജിലന്‍സ് ഡിവൈഎസ്പി രഘുരാമന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഹരജി ഫയല്‍ ചെയ്തു. പരാതി സ്വീകരിച്ച കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.ഇരിയ മുട്ടിച്ചരലിലെ എം വി ആലാമി (80), ഭാര്യ ടി വി രാധ (77) എന്നിവര്‍ക്കാണ് ബേളൂര്‍ വില്ലേജ് ഓഫീസര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. 2016 മാര്‍ച്ച് 26നാണ് അപേക്ഷ നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍, സബ്കലക്ടര്‍, വിജിലന്‍സ് ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും പരിഗണിച്ചില്ലെന്നാണ് പരാതി. ദമ്പതികളുടെ മകന്‍ ടി വി മദനനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ ക്രിമിനല്‍ നടപടിക്കായി അന്യായം ഫയല്‍ ചെയ്തത്.

RELATED STORIES

Share it
Top