വരും തലമുറയ്ക്കായി തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് വിത്തുല്‍സവം

മാനന്തവാടി: വിത്തിനും വയലിനും വരും തലമുറയ്ക്കുമായി എന്ന സന്ദേശമുയര്‍ത്തി തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് വിവിധ സംഘടനകളുടെ സഹകരണത്തോടെ വിത്തുല്‍സവം സംഘടിപ്പിച്ചു. 280ഓളം പാരമ്പര്യവും അന്യംനിന്നുപോവുന്നതുമായ നെല്‍വിത്തുകള്‍, അപൂര്‍വയിനം കിഴങ്ങുകള്‍, വിവിധങ്ങളായ പച്ചക്കറി വിത്തുകള്‍ എന്നിവയെല്ലാം വിത്തുല്‍സവത്തിന്റ ഭാഗമായി സജ്ജീകരിച്ചിരുന്നു.
യുവജന സംവാദം, സാംസ്‌കാരിക സമ്മേളനം, ചക്ക, മാങ്ങ സംസ്‌കരണം, നാടന്‍വിഭവങ്ങളുടെ പാചകക്കളരി, പുസ്തക പ്രകാശനം, എല്ലാരും പാടണ് സംഗീത സായാഹ്‌നം, കുടുംബശ്രീ കലാപരിപാടികള്‍, നാട്ടരങ്ങ് മഹിളാശിക്ഷന്‍ കേന്ദ്ര, കാര്‍ഷിക പ്രദര്‍ശനം, വിത്ത് കൈമാറ്റം-വില്‍പന, കുടുംബശ്രീ ഭക്ഷ്യമേള എന്നിവയും ഉണ്ടായിരുന്നു. വിത്തുല്‍സവം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പുതുതലമുറയ്ക്ക് വയനാടന്‍ കാര്‍ഷിക രീതികള്‍, നെല്‍വിത്തുകള്‍, ആദ്യകാലങ്ങളില്‍ ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന കിഴങ്ങുവര്‍ഗങ്ങള്‍, നാടന്‍ പച്ചക്കറികള്‍ എന്നിവയെക്കുറിച്ചെല്ലാം അറിവ് നല്‍കുകയെന്നതാണ് വിത്തുല്‍സവം കൊണ്ട് ഉദ്ദേശിച്ചതെന്നു സംഘാടകര്‍ പറഞ്ഞു. ഇന്നു നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായക അഞ്ജലി മേനോന്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top