വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണം- ബിജെപി

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ശ്രീജിത്തിന്റെ മരണത്തിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലേതു ജനമൈത്രിയല്ല, ജനപീഡന പോലിസാണ്. ചുവപ്പുവല്‍ക്കരിക്കപ്പെട്ട പോലിസ് അന്വേഷണത്തില്‍ പൊതുസമൂഹം തൃപ്തരല്ല.
അന്വേഷണ ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് ചുവപ്പുതൊപ്പി വച്ചിട്ടില്ലന്നേയുള്ളൂ. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള ശ്രീജിത്തിന്റെ മരണം പോലിസ് അന്വേഷിച്ചിട്ടു കാര്യമില്ല. ശ്രീജിത്തിന്റെ മരണം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top