വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തുകൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍. കേസില്‍ എസ്പിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആര്‍ടിഎഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്നും ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപിയുടെ ഉത്തരവില്ലാതെയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യവും ഉടനെ തീരുമാനിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും കേസെടുക്കുന്നതിന് ആഭ്യന്തരവകുപ്പിന്റെ അനുമതി തേടിയെന്നും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top