വരാപ്പുഴ ഉരുട്ടിക്കൊല : എസ്‌ഐ ദീപക് അറസ്റ്റില്‍



ആലുവ : വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപകിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി  എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അവധിയിലുണ്ടായിരുന്ന എസ്‌ഐ ദീപക് ശ്രീജിത്തിനെ പിടികൂടിയ ദിവസം രാത്രി ഒന്നരയോടെ സ്‌റ്റേഷനിലെത്തിയിരുന്നെന്ന് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ഭാര്യ വീട്ടില്‍നിന്ന് ആറുമണിക്കൂര്‍ സഞ്ചരിച്ചാണ് ദീപക് സ്റ്റേഷനിലെത്തിയത്. ഇതു സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ദീപക് നല്‍കിയതുമില്ല. സ്‌റ്റേഷനില്‍ വച്ച് ശ്രീജിത്തിനെ എസ്‌ഐ മര്‍ദിച്ചതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.  ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത മൂന്നു പൊലീസുകാരെ കഴിഞ്ഞദിവസം അറസ്റ്റ്് ചെയ്തിരുന്നു. ഇവര്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്.

RELATED STORIES

Share it
Top