വരള്‍ച്ച: മുന്നൊരുക്കവുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം: വരള്‍ച്ച നേരിടാന്‍ മഴവെള്ള സംഭരണി നിര്‍മാണത്തിനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ഹരിത കേരള മിഷന്റെ കീഴില്‍ ജല ഉപ മിഷന്റെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലാണ്  മാതൃകാ മഴവെള്ള സംഭരണി നിര്‍മിക്കുന്നത്.
നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അമിത് മീണ ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു.
കടുത്ത ജലക്ഷാമത്തെ നേരിടാന്‍ ലഭിക്കുന്ന മഴയെ സംഭരിച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഭരണി നിര്‍മിക്കുന്നത്.
80,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള അണ്ടര്‍ ഗ്രണ്ട് വാട്ടര്‍ ടാങ്ക്, പെര്‍ക്യുലേഷന്‍ ടാങ്ക്, മഴ വെള്ളം സംഭരിക്കാനുള്ള ഗട്ടര്‍ പൈപ്പ്, ഫില്‍റ്ററിങ് യൂനിറ്റ് എന്നിവ അടങ്ങുന്ന മഴവെള്ള സംഭരണിയാണ് നിര്‍മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പ്രീതി മേനോന്‍, എഡിഎം വി രാമചന്ദ്രന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ധന്യ രവി, സോഷ്യോ ഇക്കോണമിക് യൂനിറ്റ് ഫൗണ്ടേഷന്‍ ടീം ലീഡര്‍ കെ നിഷ, അസിസ്റ്റന്റ് എന്‍ജിനീയര്‍ എ സുജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top