വരള്‍ച്ച: കുടിവെള്ള വിതരണം കാര്യക്ഷമമാക്കും- കലക്ടര്‍

കോഴിക്കോട്: ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വിതരണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭറണ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികാരികള്‍ക്കും നിര്‍ദേശം നല്‍കി. മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്ത ഇനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.5 ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 11 ലക്ഷവും കോര്‍ പറേഷന് 16.5 ലക്ഷവും വിനിയോഗിക്കം.
ഇന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 11 ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 16.5 ലക്ഷ വും കോര്‍പറേഷന് 22 ലക്ഷവും തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ ചെലവഴിക്കാം. കുടിവെള്ള വിതരണം ജിപിഎസ് ടാങ്കര്‍ ലോറികളില്‍ ആയിരിക്കണം. ജില്ലാതല റവന്യൂ അധികാരികള്‍ക്ക് കുടിവെള്ള വിതരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവി ഏര്‍പ്പെടുത്തേണ്ടതാണ്.
ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പ് വരുത്തിയ ശേഷം സെക്രട്ടറിമാര്‍ക്ക് തുക വിനിയോഗിക്കാം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴി കുടിവെള്ള വിതരണം നടത്തുന്നതിന് റവന്യൂ അധികാരികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍ കുട്ടി പങ്കെടുത്തു.

RELATED STORIES

Share it
Top