വരനെ തട്ടിക്കൊണ്ട്‌പോയ കാമുകി അറസ്റ്റില്‍



ബന്ദ: വിവാഹവേദിയില്‍ നിന്ന് വരനെ തട്ടിക്കൊണ്ടുപോയ കാമുകിയെ പോലിസ് അറസ്റ്റ് ചെയ്തു. തന്നെ പ്രണയിച്ച് വഞ്ചിച്ച യുവാവിനെ തോക്കിന്‍ മുനയിലായിരുന്നു കഴിഞ്ഞ ദിവസം യുവതി തട്ടിക്കൊണ്ടുപോയത്. ബന്ദയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയുടെ രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. വരന്‍ അശോക് യാദവ് രക്ഷപ്പെട്ടു എന്നും യുവതി പറഞ്ഞു. യുവതിയുമായി പ്രണയത്തിലായിരുന്ന ഇയാള്‍ വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്ന് ഗ്രാമീണര്‍ പറഞ്ഞു. അശോക് യാദവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലായെന്ന് യുവതി പറഞ്ഞതായും പോലിസ് വ്യക്തമാക്കി.

RELATED STORIES

Share it
Top