വരണാധികാരിയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരിയെ മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സര്‍ സയ്യിദ് മാനേജ്‌മെന്റ് ഓഫിസിലെ ജീവനക്കാരനും മുസ്്‌ലിംലീഗ് പ്രവര്‍ത്തകനുമായ അബൂബക്കര്‍ സിദ്ദീഖി(32)നെയാണ് തളിപ്പറമ്പ് പോലിസ് പിടികൂടിയത്. വരണാധികാരിയും തളിപ്പറമ്പ് ബാറിലെ അഭിഭാഷകനുമായ പി മുഹമ്മദ് ഹനീഫയെ മര്‍ദിച്ച കേസിലാണ് നടപടി.
കഴിഞ്ഞ 16ന് വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. പാര്‍ട്ടിയിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയില്‍ കലാശിച്ചത്. ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ നഗരസഭാചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദിന്റെ ഗ്രൂപ്പും പി മുഹമ്മദ് ഇഖ്ബാലിന്റെ ഗ്രൂപ്പും തമ്മിലായിരുന്നു  മല്‍സരത്തിനൊരുങ്ങിയത്. ട്രസ്റ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വരണാധികാരിയും നഗരസഭാ ചെയര്‍മാന്റെ ഗ്രൂപ്പും തമ്മില്‍ ഒത്തുകളി നടത്തുകയായിരുന്നുവെന്നും വരണാധികാരിയെ മാറ്റണമെന്നും ഇഖ്ബാല്‍ ഗ്രൂപ്പ് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top