വയോമധുരം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സാമൂഹികനീതി വകുപ്പ് വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന 'വയോമധുരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു നടക്കും. രാവിലെ 10ന് വിജെടി ഹാളില്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും.
വയോജന ക്ഷേമത്തിനായി നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ ബ്രോഷര്‍, വീഡിയോ എന്നിവയുടെ പ്രകാശനവും ഇതോടൊപ്പം നിര്‍വഹിക്കും. വയോജനങ്ങള്‍ നേരിടുന്ന അവഗണനയും ചൂഷണവും ഒഴിവാക്കുന്നതിനുള്ള ലോക ദിനത്തിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top