വയോധിക സ്വയം തയ്യാറാക്കിയ ചിതയില്‍ ചാടി മരിച്ചു

തുറവൂര്‍: വയോധിക സ്വയം തയ്യാറാക്കിയ ചിതയില്‍ ചാടി മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പത്മനാഭന്റെ ഭാര്യ ലീല (72) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ വിയോഗത്തിനു ശേഷം മക്കള്‍ മാറിത്താമസിച്ചിരുന്നു. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം.
സംഭവദിവസം ഇവരുടെ വീട്ടുമുറ്റത്ത് ഇഷ്ടിക പെറുക്കി അടുക്കിവച്ച് അതിന്റെ മുകളി ല്‍ വീടിന്റെ ജനല്‍ പലക വച്ച് അതിനു മുകളില്‍ വിറകു വച്ച് മണ്ണെണ്ണ അതില്‍ ഒഴിച്ച ശേഷം തീകൊളുത്തി അതിലേക്ക് ചാടുകയായിരുന്നു. അയല്‍വാസികള്‍ തീ കത്തുന്നത് കണ്ട് ഓടിയെത്തി തീയണച്ചെങ്കിലും അ പ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു കുത്തിയതോട് പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. മക്കള്‍: സജി, സലി. കുത്തിയതോട് പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top