വയോധികരെ കബളിപ്പിച്ച് ആഭരണം തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതി പിടിയില്‍

ചാലക്കുടി: വയോധികരായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങിയ യുവതിയെ അറസ്റ്റ് ചെയ്തു .അരിമ്പൂര്‍ കരുതുകുളങ്ങര ഓമന (40) യാണ് അറസ്റ്റിലായത്. 2016 മാര്‍ച്ചില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ച് കൊരട്ടി സ്വദേശിയായ വയോധികയുടെ ആഭരണങ്ങള്‍ ചികിത്സാ സഹായം നേടിത്തരാമെന്ന് പറഞ്ഞ് ബാഗില്‍ ഊരി വെപ്പിക്കുകയും തുടര്‍ന്ന് ബാഗ് സൂത്രത്തില്‍ കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. 2015 ആഗസ്റ്റില്‍ ചാലക്കുടി പള്ളിക്ക് സമീപം താമസിക്കുന്ന വയോധികയുടെ ആഭരണം പള്ളിയിലെ വികാരിയില്‍ നിന്നും പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് കവര്‍ന്ന കേസിലും ഇവര്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. കുറ്റിപ്പുറം, തൃശൂര്‍ ഈസ്റ്റ്, അങ്കമാലി, ചങ്കരം കളം, തൊടുപുഴ തുടങ്ങിയ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘത്തിലും  ചാലക്കുടി സി.ഐ. വി. ഹരിദാസ്, എസ്.ഐ. ജയേഷ് ബാലന്‍, വനിത പോലീസ് ഉദ്യോഗ സ്ഥ ഷീബ അശോകന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.എസ്. അജിത്കുമാര്‍, വി.യു. സില്‍ജോ, ഷിജോ തോമസ്, രാജേഷ് ചന്ദ്രന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

RELATED STORIES

Share it
Top