വയോധികയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചിരുന്നയാളെ പിടികൂടി

മാള: വയോധികയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് ഓടിച്ചിരുന്നയാളെ പോലിസ് പിടികൂടി. കോട്ടമുറി മാടവന സിനോജ്(27) നെയാണ് എസ് ഐ കെ ഒ പ്രദീപും സംഘവും പിടികൂടിയത്. കഴിഞ്ഞ 22ന് രാത്രി എട്ടരയോടെ മേലഡൂര്‍ സ്വദേശിനി പരേതനായ നാനാട്ട് വേലായുധന്റെ ഭാര്യ തങ്കമ്മ (85) ആണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ സിനോജ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് മരിച്ചത്. അപകടത്തെ തുടര്‍ന്ന് സിനോജ് വാഹനം നിര്‍ത്താതെ പോയി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലിസ് സംഭവസ്ഥലത്തു നിന്ന് ലഭിച്ച് ബൈക്കിന്റെ ഭാഗം വച്ചാണ് ബൈക്ക് ഏതെന്ന് തിരിച്ചറിയുകയും സിനോജാണ് ഓടിച്ചിരുന്നതെന്നും കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായി തെളിവ് ലഭിച്ചിരുന്നില്ല. എസ്‌ഐ വി പി അശോകന്‍, ക്രൈം സ്‌ക്വാര്‍ഡ് ഉ—ദ്യോഗസഥരായ ആര്‍ മിഥുന്‍ കൃഷ്ണ, അന്‍വറുദ്ദീന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ഒ എച്ച് ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top