വയോധികയെ ആക്രമിച്ച കേസ്: പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും

തൃശൂര്‍: വെള്ളാറ്റഞ്ഞൂരില്‍ വയോധികയെ വീട്ടില്‍ക്കയറി ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് 3 വര്‍ഷം കഠിന തടവും പിഴയും ശിക്ഷവിധിച്ചു. തൃശൂര്‍ രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി സി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. ചൂലിശ്ശേരി കൈപ്പുള്ളി വീട്ടില്‍ ഗോപീകൃഷ്ണദാസ്, രാകേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2012 ആഗസ്ത് 14നായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളാറ്റഞ്ഞൂര്‍ കൈപ്പുള്ളി വീട്ടില്‍ ചന്ദ്രികയെയും മകന്‍ അരുണ്‍കുമാറിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണു നടപടി. പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി തോമസ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

RELATED STORIES

Share it
Top