വയോധികനെ ആറംഗ സംഘം ആക്രമിച്ചതായി പരാതി

തേവലക്കര: വയോധികനെ ആറംഗ സംഘം ആക്രമിച്ചതായി പരാതി. പുത്തന്‍ സങ്കേതം വടകര പടിഞ്ഞാറ്റതില്‍ ഉത്തമനെ(85)യാണ് ആറംഗ ഗുണ്ടാ സംഘം ആക്രമിച്ചതായി പരാതിയുള്ളത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നിന് വീടിനോട് ചേര്‍ന്നുള്ള വസ്തു ഉടമയുമായി ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് വസ്തു ഉടമയും ഗുണ്ടാസംഘങ്ങളും ഉത്തമനെ കമ്പി പാര കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.
സാരമായി പരിക്കേറ്റ ഉത്തമന്‍ ഇപ്പോള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.  ചവറ തെക്കുംഭാഗം പോലിസില്‍ വസ്തു ഉടമക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരേയും പരാതി നല്‍കി. പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top