വയോധികക്കെതിരേ വധ ഭീഷണി: ബിജെപി നേതാവ് അറസ്റ്റില്‍

തൃശൂര്‍: തിരുവനന്തപുരത്തു താമസിക്കുന്ന 67കാരിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി നേതാവായ അഭിഭാഷകനെ നെയ്യാറ്റിന്‍കര  പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണംപേട്ട സ്വദേശി ഗുരുവായൂരപ്പനെയാണ് അറസ്റ്റു ചെയ്തത്. പ്രതി ഗുരുവായൂരപ്പന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ തവണ അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കു ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഗുരുവായൂരപ്പന്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി സുകുമാരിയെ പലതവണ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് കേസ്. വീട്ടിലെ കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചെന്നുമാണ് കേസ്. അഭിഭാഷകന്റെ ഭീഷണി നേരിടുന്ന കുടുംബത്തിനു പോലിസ് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് നെയ്യാറ്റിന്‍കരയിലെ വീടിനു പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top