വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിന്റെ 2017  18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ  സ്ഥിരം സമിതി ചെയര്‍മാന്‍ പി ഐ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുധാകരന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റോമി ബേബി, വി എന്‍ രാജേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി എം പ്രേമാനന്ദ് അംഗങ്ങളായ റിഫായ അക്തര്‍, ഷൈല പ്രകാശന്‍, ഐ എസ് മനോജ്, എം പി സോണി, പി സൗദാമിനി, മഹേഷ് മോഹന്‍, സംഗീത അനീഷ്, വാസന്തി സുബ്രഹ്മുണ്യന്‍, കെ വി സുജിത് ലാല്‍, എം കെ കാഞ്ചന, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശിഖ മെര്‍വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top