വയാഗ്ര തൊലിപ്പുറത്തെ കാന്‍സറിന് കാരണമാകുന്നെന്ന് പഠനം

viagra

വാഷിങ്ടണ്‍: ലൈംഗീക ഉത്തേജക മരുന്നായ വയാഗ്ര തൊലിപ്പുറത്തെ കാന്‍സറിന് കാരണമാകുന്നെന്ന് പഠനം. ജര്‍മ്മനിയിലെ ദുബിന്‍ഗന്‍ സര്‍വ്വകലാശാലയില്‍ നടന്ന ഗവേഷണ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്.
വയാഗ്ര മരുന്നിനെ ആശ്രയിക്കുന്ന പുരുഷന്‍മാരില്‍ മെലനോമ എന്ന രോഗം സാധ്യത കൂടുതലാണ്. ഇത് പിന്നീട് തൊലുപ്പുറത്തുള്ള കാന്‍സറിന് കാരണമാവുമെന്നാണ് പഠനം. മൃഗങ്ങളിലും മനുഷ്യ ശരീരകോശങ്ങളിലും പരീക്ഷിച്ചാണ് ശാസത്രജ്ഞര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

വയാഗ്രയില്‍ ഉത്തേജകത്തിന് കാരണമാകുന്ന തന്‍മാത്രയായ സൈക്ലിക് ഗ്വാണോസൈന്‍ മോണോഫോസ്‌ഫേറ്റ് (cGMP) മാരകമായ മെലാനോമ സെല്ലുകള്‍ വളരാന്‍ കാരണമാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ റോബര്‍ട്ട് ഫീല്‍ പറഞ്ഞു.

RELATED STORIES

Share it
Top