വയലില്‍ കോഴിമാലിന്യം തള്ളി; നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു

ആലത്തൂര്‍: വയലില്‍ മാലിന്യം തള്ളിയതിനു ശേഷം തിരികെ പോവുകയായിരുന്ന  വാഹനം ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലിസിലേല്‍പ്പിച്ചു. മാലിന്യവുമായെത്തിയ പിക്ക് അപ്പ് വാനിന്റെ ടയര്‍ ആണ് ചെളിയില്‍ താഴ്ന്നത് .വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3:30 ന് തൃപ്പാളൂര്‍ കൂട്ട മൂച്ചിയിലാണ് സംഭവം. വാഹന ഉടമ കിഴക്കഞ്ചേരി കോരഞ്ചിറ അമ്പിട്ടന്‍ തരിശ് മുണ്ടയത്ത് വീട്ടില്‍ സിബി ജോസഫ് (42)നെ ആലത്തൂര്‍ പോലി സ് അറസ്റ്റ് ചെയ്തു. മാലിന്യം റോഡരികിലെ വയലില്‍ നിക്ഷേപിക്കുന്നതിനിടെ നായയുടെ കുര കേട്ട് നാട്ടുകാര്‍ ഉണര്‍ന്നതറിഞ്ഞ വാഹനത്തിന്റെ െ്രെഡവര്‍ വാഹനവുമായി തിരികെ മടങ്ങുന്നതിനിടെ ചെളിയില്‍ താഴുകയായിരുന്നു.നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് െ്രെഡവറും സഹായികളും ഓടി രക്ഷപ്പെട്ടു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ആലത്തൂര്‍ പോലിസ് വാഹനത്തിന്റെ ഉടമയെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിപ്പിച്ചു. 50 ചാക്കിലധികം മാലിന്യമാണ് വയലില്‍ തള്ളിയിരുന്നത്.നിരവധി ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്ന ഗായത്രി പുഴയിലും മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുന്നതിനിടെയാണു വയലുകളിലും മാലിന്യ നിക്ഷേപം വ്യാപിപ്പിക്കുന്നത്. ചാക്കുകളിലും കവറുകളിലുമായി റോഡരികുകളിലാണു മാലിന്യം തള്ളുന്നത്.
മഴ പെയ്ത് വയലില്‍ ചളിയായി വാഹനം താഴ്ന്നതിനെ തുടര്‍ന്നാണ് മാലിന്യം തള്ളുന്നത് പിടികൂടാനായത്. കോഴി മാലിന്യം കടകളില്‍ നിന്നും എടുത്ത് ഇത്തരത്തില്‍ തള്ളുന്നതിന് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നു പോലിസ് പറഞ്ഞു. ആലത്തൂര്‍ കിണ്ടിമുക്ക് മുതല്‍ എരിമയൂര്‍ തോട്ടുപാലം വരെയുള്ള സര്‍വീസ് റോഡിനിരുവശവും സ്ഥിരമായി കോഴി മാലിന്യം തള്ളുന്നത് പതിവാണ്. ഇവിടെയെല്ലാം കടുത്ത ദുര്‍ഗന്ധമാണ്. ഇതിനു പുറമെ തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്. ആലത്തൂര്‍ എസ്‌ഐഎസ് അനീഷ്, എഎസ്‌ഐജലീല്‍, സന്ദീപ്, പ്രതാപന്‍, പ്രമോദ്  എന്നിവര്‍ സംഭവസ്ഥലത്തെത്തി.

RELATED STORIES

Share it
Top