വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അനന്തപുരി ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാലഭാസ്‌കറിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ 4:30ഓടെ പള്ളിപ്പുറത്തു വച്ച് നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞുമായി ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവര്‍ക്കൊപ്പം കാറിന്റെ മുന്‍സീറ്റിലിരുന്ന ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു മകള്‍.
തൊട്ടടുത്തുണ്ടായിരുന്ന ഹൈവേ പോലിസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. നാട്ടുകാര്‍ എത്തുന്നതിനു മുമ്പുതന്നെ ഇവര്‍ കാറിന്റെ ചില്ല് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ആ സമയത്ത് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു എന്ന് പോലിസ് വ്യക്തമാക്കി. പോലിസ് വാഹനത്തി ല്‍ തന്നെ ഹോസ്പിറ്റലില്‍ എ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ബാലഭാസ്‌കറിന്റെ കഴുത്തിലെ എല്ല് പൊട്ടിയിട്ടുണ്ട്. രക്തസമ്മര്‍ദം കുറഞ്ഞുനില്‍ക്കുന്നത് ശസ്ത്രക്രിയ നടത്താ ന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷമേ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ കാലിന്റെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടുവരുന്നു. വിവാഹം കഴിഞ്ഞ് 16 വര്‍ ഷത്തിനു ശേഷമാണ് ബാലഭാ സ്‌കര്‍-ലക്ഷ്മി ദമ്പതികള്‍ ക്ക് കുഞ്ഞ് ജനിച്ചത്.

RELATED STORIES

Share it
Top