വയനാട് സ്വദേശിയെ കൊച്ചിയില്‍ നിന്നു കാണാതായിപുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി സ്വദേശിയെ കൊച്ചിയില്‍ നിന്നും കാണാതായതായി പരാതി. പുല്‍പ്പള്ളി ചെറ്റപ്പാലം വാഴേപറമ്പില്‍ പരേതനായ ജോസിന്റെയും സാലിയുടെയും മകന്‍ റിനു(21) വിനെയാണ് കഴിഞ്ഞ ഞായര്‍ മുതല്‍ കാണാതായത്. രണ്ടു വര്‍ഷമായി കൊച്ചിയില്‍ പഠിക്കുകയായിരുന്ന റിനു കഴിഞ്ഞ ആറുമാസമായി വീട്ടിലേക്ക് വല്ലപ്പോഴുമേ വിളിച്ചിരുന്നുള്ളു. പഠനത്തിനാവശ്യമായ പണവും മറ്റും വീട്ടില്‍ നിന്നും നല്‍കിയിരുന്നു. കൊച്ചി പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലിസ് സ്‌റ്റേഷനിലോ ഈ നമ്പറിലോ വിവരം അറിയിക്കണം. ഫോണ്‍-9946610662, 9400551870

RELATED STORIES

Share it
Top