വയനാട് സുഗന്ധഗിരിക്ക് 35 കോടിയുടെ പദ്ധതി നടപ്പാക്കും: മന്ത്രി

തിരുവനന്തപുരം: ആറളം ഫാമിന്റെ വികസനത്തിനായി 42 കോടിയുടെയും വയനാട് സുഗന്ധഗിരിക്ക് 35 കോടിയുടെയും പദ്ധതി നടപ്പാക്കുമെന്നു മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കു മുലയൂട്ടുന്ന അമ്മമാര്‍ക്കും വേണ്ടി നടപ്പാക്കുന്ന ജനനീജന്മരക്ഷാ പദ്ധതിക്കായി 2018- 19 സാമ്പത്തികവര്‍ഷം 16.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഈ സര്‍ക്കാര്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസ കോര്‍പറേഷന്‍ മുഖേ വായ്പാവിതരണത്തില്‍ 10488 ഗുണഭോക്തക്കള്‍ക്കായി 115.17 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം മാത്രം 5300 ഗുണഭോക്താക്കള്‍ക്കായി 59.81 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 12,277 വീടുകളുടെ നിര്‍മാണം പട്ടികവര്‍ഗ വകുപ്പ് പൂര്‍ത്തിയാക്കി. ഇതില്‍ 5484 വീടുകള്‍ ലൈഫ് പദ്ധതിയിലാണ് പൂര്‍ത്തിയാക്കിയത്. ആദിവാസികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. ടിഎസ്പി ഫണ്ട് ലാപ്‌സ് ആകാതിരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗങ്ങളില്‍ അവലോകനം നടത്തുന്നുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍ സ്വന്തമായി തഭൂമിയുള്ളവരില്‍ ഭവരഹിതരായ 15176 കുടുംബങ്ങളും ഭൂരഹരതരും ഭവവനരഹിതരുമായ 11594 കുടുംബങ്ങളും ഉള്‍പ്പടെ 26270 ഭവനരഹിതരുമുണ്ട്. പ്രാക്തന ഗോത്രവര്‍ഗപദ്ധതിയില്‍ പൂര്‍ത്തിയാക്കാനുള്ള വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. ആദിവാസികളുടെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന സംഭവം അന്വേഷിക്കും. വയനാട്ടില്‍ ബാലവിവാഹം നടത്തിയ ആദിവാസികളുടെ പേരില്‍ പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാതെ ജയിലലടച്ച സംഭവം പരിശോധിക്കും. നിയമം തെറ്റായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.അട്ടപ്പാടി ബ്ലോക്കില്‍ 26 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിനു നടപടി സ്വീകരിച്ചെന്നു മന്ത്രി പറഞ്ഞു.
വയനാട്, വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലായി 241 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുകയും ഇവര്‍ക്കു മൂന്നു ദിവസത്തെ പരിശീലനം നല്‍കുകയും ചെയ്തു. ഈ ടീച്ചര്‍മാര്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ വിദ്യാലയത്തിലെത്തിക്കുകയും കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമായ ഭാഷാപ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നു. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമാണ് പദ്ധതി.

RELATED STORIES

Share it
Top