വയനാട് ചെമ്പ്രമലയില്‍ വന്‍ അഗ്നിബാധമേപ്പാടി: വയനാട് ചെമ്പ്രമലയില്‍ വന്‍ അഗ്നിബാധ. ഏക്കര്‍ കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചതായി കണക്കാക്കുന്നു. ഇന്നലെ  വൈകിട്ടോടെ എളമ്പിലേരിയോട് ചേര്‍ന്നുള്ള വനപ്രദേശത്താണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. അഗ്നിശമന സംവിധാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശമായതിനാല്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ ഏറെ വൈകി. ഒരു വര്‍ഷം മുന്‍പ് പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ ഇവിടെയുള്ള ഹൃദയാകൃതിയിലുള്ള തടാകക്കരയിലെ പുല്‍മേടുകള്‍ പൂര്‍ണമായും കത്തിക്കരി്ഞ്ഞിരുന്നു. സഞ്ചാരികളാരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാകാം അ്ന്ന്്് തീപിടുത്തമുണ്ടായത് എന്ന് അധികൃതര്‍ സംശയം പ്രകടിപ്പിച്ചത്. ഇത്തവണ സാമൂഹ്യവിരുദ്ധര്‍ മനപ്പൂര്‍വം തീയിട്ടതാകാം എന്ന സംശയമാണ് ഉയരുന്നത്.

RELATED STORIES

Share it
Top