വയനാട് ചുരം റോഡില്‍ ഗതാഗതം നിരോധിച്ചുകോഴിക്കോട് : വയനാട് ചുരം റോഡില്‍ ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു. കോഴിക്കോട് നിന്നും വയനാട്ടില്‍ നിന്നും ചിപ്പിലിത്തോട് വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.  ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നിന്നുള്ള വാഹനങ്ങള്‍ക്ക്്്്് അടിവാരം വരെ വരാം. സ്വകാര്യ ബസുകള്‍ വയനാട് ചുരം റൂട്ടില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്താന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top