വയനാട്ടില്‍ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

കല്‍പറ്റ: പ്രളയം നാശം വിതച്ച വയനാട് കനത്ത വെയിലില്‍ ചുട്ടുപൊള്ളുന്നു. വെയിലേറ്റ് ജോലി ചെയ്ത രണ്ടു പേര്‍ക്ക് സൂര്യാതപമേറ്റു. വോളിബോള്‍ മൈതാനം വൃത്തിയാക്കുന്നതിനിടയില്‍ വെണ്ണിയോട് മൈലാടി കമ്മനാട് ഇസ്മായീല്‍ (35), വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നടവയല്‍ പുഞ്ചക്കുന്ന് കണ്ടോത്ത് ബിജു (37) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇരുവരുടെയും ശരീരത്തിന്റെ പിന്‍ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും സമീപത്തെ ആശുപത്രികളില്‍ പ്രാഥമിക ചികില്‍സ തേടി. സൂര്യാഘാതത്തേക്കാളും കാഠിന്യം കുറഞ്ഞതാണ് സൂര്യാതപമെങ്കിലും പ്രത്യേകം ശ്രദ്ധ വേണമെന്ന് ഡിഎംഒ ഡോ. രേണുക അറിയിച്ചു. എല്ലാവരും ധാരാളം വെള്ളം കുടിക്കണമെന്നും ചൂട് കൂടുതലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നിന്നു മാറിനില്‍ക്കാന്‍ ശ്രമിക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു.

RELATED STORIES

Share it
Top