വയക്കരയില്‍ ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമായി

ചെറുപുഴ: വയക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി പി ദാസന്‍, ജില്ലാ പ്രസിഡന്റ് ഒ കെ വിനീഷ്, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി നളിനി, കൊച്ചുറാണി ജോര്‍ജ്, കെ സത്യഭാമ, ജില്ലാ പഞ്ചായത്തംഗം പി ജാനകി, എം ടി പി നൂറുദ്ദീന്‍, കെ കോമളവല്ലി, ലത ഗോപി, പി എന്‍ മനോജ് കുമാര്‍, സി രവീന്ദ്രന്‍, കെ വി മോഹനന്‍, വി വി വിജയന്‍, പി എസ് റഫീഖ്, കെ നളിനി, കെ കുഞ്ഞികൃഷ്ണന്‍, രവി പൊന്നംവയല്‍, രൂപേഷ് തൈവളപ്പില്‍, ടി പി മുസ്തഫ, വി സുരേന്ദ്രന്‍, കെ രാധാകൃഷ്ണന്‍, ടി എസ് ഉണ്ണി, കെ രാജന്‍, എം കെ സുരേഷ്‌കുമാര്‍ സംസാരിച്ചു.
കായികാധ്യാപകനായിരുന്ന പി ദാമോദരന്‍, കരാറുകാരന്‍ എം എ അബ്ദുല്‍ ലത്തീഫ് എന്നിവരെ ആദരിച്ചു. സി കൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണ് സ്‌റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

RELATED STORIES

Share it
Top