വന്‍ ഹാന്‍സ് ശേഖരം പിടികൂടി

കാലടി: എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും കാലടി വെളിയത്തുകുടി അനിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാലുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത ഹാന്‍സ് പിടികൂടി. ഇയാള്‍ താമസിച്ചുവരുന്ന വീടിന്റെ പിറകുവശത്തുള്ള ഷെഡ്ഡില്‍ ചാക്കുകെട്ടുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാള്‍ വര്‍ഷങ്ങളായി കാലടി, പെരുമ്പാവൂര്‍, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ ഹാന്‍സ് ചില്ലറവില്‍പന നടത്തിവരികയായിരുന്നു. കുറച്ചു ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കെതിരേ കോട്പ ആക്ട് പ്രകാരമുള്ള കേസെടുത്തു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ രാജേന്ദ്രന്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top